സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ബുധനാഴ്ച. ജെ സി ഡാനിയേൽ അവാർഡ് സംവിധായകൻ ഷാജി എൻ കരുണിന് മുഖ്യമന്ത്രി സമ്മാനിക്കും

48 ചലച്ചിത്രപ്രതിഭകൾ പുരസ്കാരങ്ങൾ ഏറ്റു വാങ്ങും.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kerala film awarad

തിരുവനന്തപുരം: 2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Advertisment

വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. 

കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ അവാർഡ് സംവിധായകൻ ഷാജി എൻ കരുണിന് മുഖ്യമന്ത്രി സമ്മാനിക്കും.

പൃഥ്വിരാജ് സുകുമാരൻ, ഉർവശി, ബ്ലെസി, വിജയരാഘവൻ, റസൂൽ പൂക്കുട്ടി, വിദ്യാധരൻ മാസ്റ്റർ, ജിയോ ബേബി, ജോജു ജോർജ്, റോഷൻ മാത്യു, സംഗീത് പ്രതാപ് തുടങ്ങി 48 ചലച്ചിത്രപ്രതിഭകൾ പുരസ്കാരങ്ങൾ ഏറ്റു വാങ്ങും.