ലഹരിക്കെതിരായ പോരാട്ടം. 'തിങ്ക് ടാങ്ക് 'നയിക്കും.

ലഹരി വ്യാപനം ചർച്ച ചെയ്യാൻ കഴിഞ്ഞമാസം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തിങ്ക് ടാങ്ക് രൂപീകരിക്കാൻ തീരുമാനിച്ചത്

New Update
operation d hunt

തിരുവനന്തപുരം: കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗവും ആക്രമണോത്സുകതയും തടയാനുള്ള കർമ്മപദ്ധതിയുടെ ഭാഗമായി ഏകോപനത്തിനും നടത്തിപ്പിനുമായി വിവിധ മേഖലയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ 'തിങ്ക് ടാങ്ക്' രൂപീകരിച്ചു.

Advertisment

മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് സമിതിയെ നയിക്കുക.

പ്രത്യേക നയങ്ങൾ, പ്രശ്നങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായുള്ള വിദഗ്‌ധരടങ്ങിയ ആശയക്കൂട്ടമാണ് 'തിങ്ക് ടാങ്ക്'. 

ലഹരി വ്യാപനം ചർച്ച ചെയ്യാൻ കഴിഞ്ഞമാസം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തിങ്ക് ടാങ്ക് രൂപീകരിക്കാൻ തീരുമാനിച്ചത്.

ആരോഗ്യ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ.

സാമൂഹ്യനീതി സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, വനിതാ ശിശുവികസന ഡയറക്ടർ ഹരിത വി കുമാർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, എക്സൈസ് കമ്മിഷണർ എസ് ആനന്ദ കൃഷ്ണൻ.

ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, നടി പദ്മപ്രിയ എന്നിവരും വിവിധ മേഖലകളിലെ വിദഗ്ധരും സമിതിയിൽ അം ഗങ്ങളാണ്.

ലഹരി വിപത്തിനെ ചെറുക്കുക എന്ന ലക്ഷ്യത്തോ ടെ സംസ്ഥാന സർക്കാർ വിപു ലമമായ കർമ്മ പദ്ധതിക്കും പ്രചരണ പ്രവർത്തനങ്ങൾക്കുമാണ് തുടക്കമിട്ടിരിക്കുന്നത്.

 ലഹരിവസ്തുക്കളുടെ വില്പന, ഉപയോഗം തുടങ്ങിയവ സംബന്ധി മുൻച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ സഹായിക്കുന്ന ഒരു വെബ് പോർട്ടൽ സജ്ജീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.