New Update
/sathyam/media/media_files/2025/04/22/l6vcnaWqbfVdr63A7t0z.jpg)
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെത്തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വാർഷികാഘോഷത്തിൽ ഇന്നത്തെയും നാളത്തെയും വയനാട്, കാസർകോട് ജില്ലകളിലെ കലാപരിപാടികൾ മാറ്റിവെച്ചു.
Advertisment
ഇന്നത്തെ വയനാട്ടിലെ പ്രദർശന ഉദ്ഘാടന പരിപാടിയും മാറ്റിവെച്ചിട്ടുണ്ട്.
മാർപാപ്പയുടെ വിയോഗത്തിൽ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്.
ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്.