New Update
/sathyam/media/media_files/2025/03/01/tu1dWPlC6yOAWvBRHHQR.jpg)
തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടിയുടെ ജനാധിപത്യ വിരുദ്ധ നടപടികളിലുള്ള കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചതായി കേരള വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
Advertisment
കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ പ്രശ്നങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ മാത്രം കേന്ദ്രം 1500 കോടി രൂപയുടെ വിഹിതം നല്കാനുണ്ടെന്നും പൊതുവിദ്യാഭ്യാസ നയം നടപ്പിലാക്കിയാൽ മാത്രമേ പണം അനുവദിക്കുകയുള്ളു എന്ന കേന്ദ്രനയത്തിലുള്ള എതിർപ്പും കൂടിക്കാഴ്ചയിൽ പ്രകടിപ്പിച്ചതായി മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.
സൗഹാർദ്ദപരമായ കൂടിക്കാഴ്ചയായിരുന്നെന്നും എന്നാൽ കാര്യങ്ങൾ ഒന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.