New Update
/sathyam/media/media_files/wej9YrbnJ3y3yjlnZaA8.jpg)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംങ് കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. മന്ത്രിമാർ ഉൾപ്പെടെ സദസ്സിൽ ഇരുന്നപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് വേദിയിൽ ഇടം നൽകിയത് ശരിയല്ലെന്നാണ് സിപിഎം ആവർത്തിക്കുന്നത്.
Advertisment
ഉദ്ഘാടന വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇരിപ്പിടം നൽകിയത് ജനാധിപത്യപരമായി ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്ന രൂപത്തിലല്ല അദാനിയെ എൽഡിഎഫ് കാണുന്നതെന്ന് പാർട്ണർ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി. എൻ വാസവൻ രംഗത്ത് എത്തി.