New Update
/sathyam/media/media_files/2025/04/30/3NPFRRR4PBmvN9lncTGe.jpg)
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് മരിച്ച കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു.
Advertisment
'ഈ മാസം ഒന്നാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടേക്ക് വരുമ്പോൾ തന്നെ പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയാത്തത് ദൗർഭാഗ്യകരമായ കാര്യമാണ്. ചെയ്യാൻ കഴിയുന്ന എല്ലാം ചികിത്സയും കുഞ്ഞിന് നൽകി.
വാക്സിന്‍ ഫലപ്രദമല്ലെന്ന് പറയാൻ കഴിയില്ല'.
നിയയുടെ മാതാവ് ക്വാറൻ്റൈനിലല്ലെന്നും അതിന്‍റെ ആവശ്യമില്ലെന്നും സൂപ്രണ്ട് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us