New Update
/sathyam/media/media_files/2025/05/10/OjvZw0BnIQkgP6B7Qtaf.jpg)
തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്‌ക്കാൻ തീരുമാനിച്ച സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കും.
Advertisment
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ ചൊവ്വ മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്ന് നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ജില്ലാതല, സംസ്ഥാനതല യോഗങ്ങളും എന്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും ചൊവ്വ മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റു യോഗങ്ങളുടെ തീയതി പിന്നീട് അറിയിക്കും.