പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തി. കൊറിയൻ വ്ളോഗർക്കായി അന്വേഷണം

കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങൾ തേടി ഫോർട്ട് പൊലീസ് എമിഗ്രേഷൻ വിഭാഗത്തിന് കത്തയച്ചു.

New Update
sree padmanabha temple

 തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയെന്ന് സംശയിക്കുന്ന കൊറിയൻ വ്ളോഗർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങൾ തേടി ഫോർട്ട് പൊലീസ് എമിഗ്രേഷൻ വിഭാഗത്തിന് കത്തയച്ചു. പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം രണ്ടു ദിവസം യുവതി എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ പത്താം തീയതിയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തിയത് പൊലീസിൻറെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് വ്ളോഗർക്കായി തിരിച്ചൽ തുടങ്ങിയത്.

ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തുന്നതിൽ വിലക്കുണ്ട്. ഉത്സവ സമയത്താണ് വിലക്ക് ലംഘിച്ച് യുവതി ഡ്രോൺ പറത്തിയത്.എന്നാൽ യുവതി ഇന്ത്യയിൽ തന്നെയുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം.