നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർഥിയെ വെളളിയാഴ്ച അറിയാം. എൽഡിഎഫ് യോഗത്തിന് പിന്നാലെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും

നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബുവിനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നുണ്ട്.

New Update
ldf

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം  വെളളിയാഴ്ച തീരുമാനിക്കും. മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം കൂടി പരിഗണിച്ച് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമെടുക്കും.

Advertisment

വൈകിട്ട് 3. 30ന് ചേരുന്ന എൽഡിഎഫ് യോഗത്തിന് പിന്നാലെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബുവിനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി, എം തോമസ് മാത്യു, എന്നീ പേരുകൾ പരിഗണനയിലുണ്ട്. പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിനാണ് പ്രഥമ പരിഗണന.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് പി. ഷബീറിൻ്റെ പേരും ചർച്ചയിലുണ്ട്.

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പരിപാടികളും എൽഡിഎഫ് പ്ലാൻ ചെയ്തിട്ടുണ്ട്. ജൂൺ ഒന്നിന് വൈകുന്നേരമാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.

Advertisment