പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ആലപ്പുഴയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമഗ്ര ഗുണമേൻമ പദ്ധതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

സമഗ്ര ഗുണമേൻമ വർഷമായി ആചരിക്കും. സാമൂഹ്യ ബോധ്യം വളർത്തുന്ന 10 വിഷയങ്ങൾ ആദ്യം രണ്ടാഴ്ച പഠിപ്പിക്കും. ലഹരി തടയുന്നത് ഉൾപെടെയുള്ള വിഷയങ്ങൾ പഠന വിഷയമാക്കും. 

New Update
image(21)

തിരുവനന്തപുരം: പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ആലപ്പുഴ കലവൂർ ഗവ. എച്ച്എസ്എസ് ൽ ഉദ്ഘാടനം ചെയ്യും.

Advertisment

ജില്ലാ തല പ്രവേശനോഝസവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 10 നകം പുറത്തിറക്കും. സമഗ്ര ഗുണമേൻമ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.


സമഗ്ര ഗുണമേൻമ വർഷമായി ആചരിക്കും. സാമൂഹ്യ ബോധ്യം വളർത്തുന്ന 10 വിഷയങ്ങൾ ആദ്യം രണ്ടാഴ്ച പഠിപ്പിക്കും. ലഹരി തടയുന്നത് ഉൾപെടെയുള്ള വിഷയങ്ങൾ പഠന വിഷയമാക്കും. 


ഹയർ സെക്കൻഡറി പാഠ്യ പദ്ധതി പരിഷ്കരണം ഈ വർഷം പൂർത്തിയാക്കും. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകും. കാലവസ്ഥ അനുകൂലമായതു കൊണ്ടാണ്ട് പ്രവേശനോത്സവം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.