മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. പൊതുമരാമത്ത് റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുത്: മന്ത്രി മുഹമ്മദ് റിയാസ്

കുടിവെള്ള പ്രശ്‌നം പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് പ്രാധാന്യമനുസരിച്ച് മാത്രം റോഡ് കുഴിക്കാന്‍ അനുമതി നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. 

New Update
riyas minister

കൊഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 

Advertisment

മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ല കളക്ടര്‍ പരിശോധിക്കണം. 


ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. 


വിഷയത്തില്‍ വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ല കളക്ടര്‍ അടിയന്തരമായി യോഗം ചേരണം. 

ഇതു സംബന്ധിച്ച് സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളണം. കുടിവെള്ള പ്രശ്‌നം പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് പ്രാധാന്യമനുസരിച്ച് മാത്രം റോഡ് കുഴിക്കാന്‍ അനുമതി നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. 


നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാന്‍ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ ഓരോ മണ്ഡലത്തിനും പരമാവധി ഏഴ് കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. 


അടുത്ത വികസന സമിതി യോഗം മുതല്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി ഈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. 

വിവിധ വകുപ്പുകളുടെ ഏകോപനം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്ന് ജില്ല കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നാടിന്റെ പുരോഗതി മുന്‍നിര്‍ത്തി ഓരോ മണ്ഡലത്തിലും എംഎല്‍എമാര്‍ പ്രധാനപ്പെട്ടതായി ശ്രദ്ധയില്‍പ്പെടുത്തുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി അവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു എന്നതില്‍ കൃത്യമായ ഇടപെടല്‍ ജില്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. 

ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ല കളക്ടര്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. 

Advertisment