തിരുവനന്തപുരം : പിഎസ്‍സിയിൽ നിയമനശുപാർശകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു.
നിയമനശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർഥികൾക്ക് കാലതാമസം കൂടാതെ അഡ്‍വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും അഡ്‍വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായി ജൂലൈ 1 മുതൽ എല്ലാ നിയമനശുപാർശകളും ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ കമീഷൻ തീരുമാനിച്ചു.
പിഎസ്‍സിയിൽ നിയമനശുപാർശകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു.
അഡ്‍വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനായുള്ള നടപടിയെന്ന് പിഎസ്‌സി ഇത്തരത്തിൽ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാർഗം അയയ്ക്കുന്ന രീതി നിർത്തലാക്കുന്നതാണെന്നും പിഎസ്‍സി അറിയിച്ചു.