തിരുവനന്തപുരം: നഗരൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. വെള്ളല്ലൂർ എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് വയലിലേക്ക് മറിയുകയായിരുന്നു. രാവിലെ 9.30ഓടെയായിരുന്നു സംഭവം.
റോഡിൽ നിന്ന് തെന്നിയ ബസ് വയലിലേക്ക് മറിഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ബസിൽ നിന്ന് കുട്ടികളെ പുറത്തെടുത്തു. ഇവരെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് ആർക്കും സാരമായ പരിക്കില്ല.
കുട്ടികൾ ചികിത്സയിൽ കഴിയുന്ന കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. 19 കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.