സർക്കാർ സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ മുഖ്യാതിഥിയായി പോക്സോ കേസിൽ കുറ്റാരോപിതനായ വ്ലോഗറും. സ്കൂൾ അധികൃതരുടെ നടപടി വിവാദമായതിനു പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ജൂൺ 2 ന് തിരുവനന്തപുരത്തെ ഫോർട്ട് ഹൈസ്കൂളിൽ നടന്ന 'പ്രവേശനോത്സവ'ത്തിൽ പ്രശസ്ത വ്ലോഗറായ മുകേഷ് എം നായർ പങ്കെടുത്തത്.

New Update
mukesh m nair pocso act

തിരുവനന്തപുരം: പോക്സോ കേസിൽ കുറ്റാരോപിതനായ വ്ലോഗർ മുകേഷ് എം നായർ സർക്കാർ സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ ‍വിശദീകരണം നേടി വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. 

Advertisment

സംഭവത്തിൽ അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.


ജൂൺ 2 ന് തിരുവനന്തപുരത്തെ ഫോർട്ട് ഹൈസ്കൂളിൽ നടന്ന 'പ്രവേശനോത്സവ'ത്തിൽ പ്രശസ്ത വ്ലോഗറായ മുകേഷ് എം നായർ ആയിരുന്നു മുഖ്യാതിഥി.


പോക്സോ കേസ് പ്രതി കൂടിയായ മുകേഷിനെ ചടങ്ങിൽ പങ്കെടുപ്പിച്ചതാണ് വിവാദമായത്. റീൽസ് ഷൂട്ടിം​ഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. 

കോവളം പോലീസ് മുകേഷ് എം നായർക്കെതിരെ പോക്സോ നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു.