കാർട്ടൂൺ എന്ന കലക്ക് വേണ്ടി മനുഷ്യായുസ്സ് മുഴുവൻ ചിലവഴിച്ച കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ ഓർമ്മക്കായി "കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരള" സംഘടിപ്പിച്ച കാർട്ടൂൺ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. "നാളത്തെ കേരളം" എന്ന വിഷയത്തെ അധികരിച്ചായിരുന്നു കാർട്ടൂൺ മത്സരം .
കേരളത്തിലെ മികച്ച കാർട്ടൂണിസ്റ്റുകൾ അടങ്ങുന്ന വിധികർത്താക്കളാണ് വിജയികളെ തിരഞ്ഞെടുത്തത്. വരയുടെ മികവും ആശയ ഗംഭീര്യവും ഹാസ്യാത്മകവുമായ നിരവധി കാർട്ടൂണുകൾ ലഭിച്ചതായി ജൂറി അംഗങ്ങൾ വിലയിരുത്തി.
ഒന്നാം സമ്മാനത്തിന് മനു ഒയാസിസ് അർഹനായി. ബുഖാരി ധർമഗിരി, ജയിംസ് മണലോടി,ഗോപൻ ഹരിപ്പാട് എന്നീ മൂന്ന് പേർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് സമ്മാനം ലഭിച്ചു.
/sathyam/media/media_files/2025/06/04/qNOujVkqmQQy5d04vaDx.jpg)
/sathyam/media/media_files/2025/06/04/dB0B12GBHGnElbwcBuen.jpg)
വിജയികൾക്ക് കാഷ് അവാർഡ്, ഫലകം, പ്രശസ്തി പത്രം എന്നിവ ലഭിക്കും. ഇതിന് പുറമേ 3 പേർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരാണെന്ന് വിധികർത്താക്കൾ അറിയിച്ചു.
കാർട്ടൂൺ രചനാ രംഗത്ത് വനിതകൾ വിരളമാണെങ്കിലും , സ്ത്രീകൾക്കും കാർട്ടൂൺ മേഖലയിൽ തിളങ്ങാൻ കഴിയും എന്നതിൻ്റെ തെളിവാണ് രമ്യ രമേശൻ്റേയും, ഫാത്തിമ റിഫയുടെയും ജസ്ന ഒ.കെ.യുടേയും കാർട്ടൂണുകൾ എന്ന് ജൂറി വിലയിരുത്തി. ഇവർക്ക് ഫലകവും പ്രശസ്തി പത്രവും നൽകും ഇരുനൂറിലധികം കാർട്ടൂണിസ്റ്റുകൾ അംഗമായ കൂട്ടായ്മയാണ് കേരള കാർട്ടൂൺ ക്ലബ്ബ്.