ഓപ്പറേഷൻ ഡിഹണ്ട്. 69 പേർ അറസ്റ്റിൽ. 1907 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 66 കേസുകൾ രജിസ്റ്റർ ചെയ്തു.

New Update
image(77)

തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 69 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1907 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 

Advertisment

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 66 കേസുകൾ രജിസ്റ്റർ ചെയ്തു. എംഡിഎംഎ (7.76 ഗ്രാം), കഞ്ചാവ് (4.042 കി.ഗ്രാം), കഞ്ചാവ് ബീഡി (43 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.


മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 2056 പേരിലാണ് പരിശോധന നടത്തിയത്. 


പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.