പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ. ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട മാതൃകയുമായി ആരോഗ്യ വകുപ്പ്

പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനം നൽകിയാണ് വീട്ടിലേയ്ക്ക് അയയ്ക്കുന്നത്

New Update
veena george environment day

തിരുവനന്തപുരം: പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ നൽകുന്ന പദ്ധതി ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.

Advertisment

ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. പിന്നീട് കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ച് സംസ്ഥാന വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. 

പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനം നൽകിയാണ് വീട്ടിലേയ്ക്ക് അയയ്ക്കുന്നത്. അവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് വൃക്ഷതൈ കൂടി നൽകുന്നു. ഇതിലൂടെ വലിയ അവബോധം നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. 'പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാം' എന്നുള്ളതാണ് ഈ വർഷത്തെ സന്ദേശമായി മുന്നോട്ട് വയ്ക്കുന്നത്. 

 

Advertisment