ഉയര്‍ന്ന ജനസംഖ്യയും ജനസാന്ദ്രതയും. നിലവിലെ പാതകള്‍ക്ക് അനുബന്ധമായി വീണ്ടും സ്ഥലമെടുത്ത് ലൈനുകള്‍ സ്ഥാപിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കേരളത്തില്‍ മൂന്ന്, നാല് റെയില്‍ പാതകള്‍ അപ്രായോഗികം : ഇ ശ്രീധരന്‍

സില്‍വര്‍ ലൈനിന് ബദലായുള്ള പാത സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്

New Update
e sreedharan

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ എന്ന റെയില്‍വേ നിര്‍ദേശം അപ്രായോഗികം എന്ന് ഇ ശ്രീധരന്‍.

Advertisment

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ച പദ്ധതി സംസ്ഥാനത്ത് പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. 

സില്‍വര്‍ ലൈനിന് ബദലായുള്ള പാത സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ഉയര്‍ന്ന ജനസംഖ്യയും ജനസാന്ദ്രതയുമുള്ള സംസ്ഥാനമാണ് കേരളം. നിലവിലെ പാതകള്‍ക്ക് അനുബന്ധമായി വീണ്ടും സ്ഥലമെടുത്ത് ലൈനുകള്‍ സ്ഥാപിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

നിലവിലെ റൂട്ടില്‍ വേഗം കൂട്ടാന്‍ വളവുകള്‍ നിവര്‍ത്തുക എന്നതും നടപ്പാക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ വേണ്ടിവരും.

നിലവിലെ റെയില്‍വേ ബോര്‍ഡില്‍ കാഴ്ചപ്പാടിന്റെയും പ്രഫഷനലിസത്തിന്റെയും അഭാവമുണ്ടെന്നും കേന്ദ്രത്തിന് കൈമാറിയ കുറിപ്പില്‍ ശ്രീധരന്‍ സൂചിപ്പിക്കുന്നത്.

പ്രതിദിനം ആറ് കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ നാലു കിലോമീറ്റര്‍ അതിവേഗ റെയില്‍ പാതയും നിര്‍മിക്കാം. അതിവേഗ റൂട്ടുകളില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു