പരിസ്ഥിതി ദിനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'ഗ്രീൻ കേരളാ റൈഡ്' ശ്രദ്ധേയമായി

പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, വെഹിക്കിൾ പൂളിങ്, കമ്മ്യൂണിറ്റി പൂളിങ്, ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

New Update
r_1749137911

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാർബൺ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിച്ചു. 

Advertisment

പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, വെഹിക്കിൾ പൂളിങ്, കമ്മ്യൂണിറ്റി പൂളിങ്, ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം എൽ. എസ്. ജി. ഡി പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ചിത്രാ എസ് നിർവഹിച്ചു. 

തമ്പാനൂരിൽ നിന്നും നന്തൻകോട് സ്ഥിതി ചെയ്യുന്ന എൽ. എസ്. ജി. ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഓഫീസിലേക്ക് എത്തുന്ന ജീവനക്കാർക്കായി ക്രമീകരിച്ച കെ. എസ്. ആർ.ടി.സി ഇലക്ട്രിക്ക് ബസ്സിന്റെ പ്രത്യേക സർവീസ് ഫ്‌ലാഗ് ഓഫ് ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടനം.

വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഡി.ആർ, പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എന്നിവർ കളക്ടറേറ്റിലേക്കുള്ള യാത്രയ്ക്കായി ഔദ്യോഗിക വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് പരിപാടിയുടെ ഭാഗമായി. 

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ കാൽനടയായും, സൈക്കിളിലും, ഇലക്ട്രിക്ക് വാഹനങ്ങളിലും, വെഹിക്കിൾ പൂളിങ് ഉപയോഗിച്ചും മാതൃക സൃഷ്ടിച്ചു.