തിരുവനന്തപുരം: രാജ്ഭവനിലെ പ്രധാന ഹാളിലെ വേദിയിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് റവന്യൂ മന്ത്രി മന്ത്രി കെ രാജൻ.
രാജേന്ദ്ര ആർലേക്കർ എന്ന വ്യക്തിക്ക് മനസ്സിൽ ഏത് ഭാരതാംബയേയും സൂക്ഷിക്കാം പക്ഷേ ഒരു ഭരണഘടന സ്ഥാപനമായ ഗവർണർ ഇത്തരത്തിൽ പെരുമാറുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കെ രാജൻ പറഞ്ഞു.
രാജ്ഭവനിൽ കൃഷിവകുപ്പ് ആലോചിച്ച പരിപാടി ചെടി നടലും അതിന്റെ വിതരണവുമാണ്.
എന്നാൽ ദീപം കൊളുത്തുന്നത് മാത്രമല്ല, ദീപം കൊളുത്തുന്ന ചിത്രത്തിൽ ഭാരതാംബയായി ചിത്രീകരിക്കുന്നത് ഭരണഘടനയോ, ഏതെങ്കിലും പൊതുകേന്ദ്രമോ അംഗീകരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യാത്ത ഭാരതാംബയുടെ ചിത്രമാണെന്ന് നിശ്ചയിക്കപ്പെടുന്നത് തികച്ചും ലജ്ജാകരമാണ്.
ഭരണഘടനാ കേന്ദ്രമായ ഇതിന്റെ മാർഗമായി രാജ്ഭവൻ മാറാൻ പാടില്ലായിരുന്നു.
രാജേന്ദ്ര ആർലേക്കർ എന്ന വ്യക്തിക്ക് മനസ്സിൽ ഏത് ഭാരതാംബയേയും സൂക്ഷിക്കാം പക്ഷേ ഒരു ഭരണഘടന സ്ഥാപനമായ ഗവർണർ ഇത്തരത്തിൽ പെരുമാറുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കെ രാജൻ പറഞ്ഞു.