തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ മോഷണത്തിൽ ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും.
ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക. ഇതിനായി ഫോർട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി.
108 പവൻ സ്വർണം കാണാതായ ശേഷം ക്ഷേത്ര മുറ്റത്ത് നിന്ന് കിട്ടിയതിലാണ് നടപടി. സ്വർണം കാണാതായതിന് പിന്നിൽ ജീവനക്കാർക്കിടയിലെ ഭിന്നതയാണോയെന്ന് പൊലീസ് സംശയിക്കുന്നു.
ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് മോഷണമാണെന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. മേയ് ഏഴിനും പത്തിനുമിടയിലാണ് മോഷണം നടന്നതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.