തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

പാർട്ടിക്കകത്ത് യുവജനങ്ങൾക്ക് അവസരവും അംഗീകാരവും നൽകി യുവാക്കൾക്ക് നിറഞ്ഞ പ്രോത്സാഹനം നൽകിയ തെന്നല തികച്ചും മാതൃകാപരമായി പ്രവർത്തിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

New Update
images(28)

തിരുവനന്തപുരം: കോൺഗ്രസിന്റെ സുവർണ കാലത്ത് കേരള രാഷ്ട്രീയത്തിൽ അജയ്യനായ നേതാവായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃ പദവിയിൽ ജ്വലിച്ചു നിന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ ദേഹവിയോഗം രാഷ്ട്രീയ രംഗത്ത് നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ . 

Advertisment

പാർട്ടിക്കകത്ത് യുവജനങ്ങൾക്ക് അവസരവും അംഗീകാരവും നൽകി യുവാക്കൾക്ക് നിറഞ്ഞ പ്രോത്സാഹനം നൽകിയ തെന്നല തികച്ചും മാതൃകാപരമായി പ്രവർത്തിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ അഗാധമായ അനുശോചനവും അന്ത്യാഞ്ജലിയും രേഖപ്പെടുത്തുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.