ഭാരതാംബയുടെ ചിത്രം വീണ്ടും. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം

പുതിയ  തിരുവനന്തപുരം ആക്കുളം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ വിജ്ഞാന്‍ ഭാരതി സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദമായ ചിത്രം വീണ്ടും വെച്ചത്. 

New Update
1478355-fdfg

തിരുവന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയത് വിവാദത്തിൽ. 

Advertisment

പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഭാരതാംബയുടെ ചിത്രം വച്ചത് വലിയ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ പരിപാടിക്കും ചിത്രംവച്ച് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. 


പുതിയ  തിരുവനന്തപുരം ആക്കുളം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ വിജ്ഞാന്‍ ഭാരതി സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദമായ ചിത്രം വീണ്ടും വെച്ചത്. 


ഗവര്‍ണര്‍ വരുന്നതിനു മുന്‍പേ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. വേദിയില്‍ വെച്ച ചിത്രത്തിലാണ് ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തിയത്.