അമ്പൂരി വെള്ളച്ചാട്ടം കാണാൻ എത്തിയ ഐടിഐയിലെ വിദ്യാർത്ഥി മുങ്ങി മരിച്ചു

10 പേർ അടങ്ങുന്ന സംഘമാണ് അമ്പൂരി വെള്ളച്ചാട്ടം കാണാൻ എത്തിയത്. 

New Update
dead bodyyy.jpg

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം വേളി സ്വദേശി ആദിത്യൻ (20) ആണ് മരിച്ചത്. 

Advertisment

ചാക്ക ഐടിഐയിലെ വിദ്യാർത്ഥിയാണ് ആദിത്യൻ. 10 പേർ അടങ്ങുന്ന സംഘമാണ് അമ്പൂരി വെള്ളച്ചാട്ടം കാണാൻ എത്തിയത്. 

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.