തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്‍റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് നടക്കും.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
രാവിലെ പത്തരയ്ക്ക് തെന്നലയുടെ മൃതദേഹം കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ദിരാഭവനിൽ എത്തി അന്തിമോപചാരം അർപ്പിക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെയാണ് തെന്നല അന്തരിച്ചത്.
രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അടക്കം തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ വീട്ടിലും ആശുപത്രിയിലും എത്തിയിരുന്നു.