തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു.

New Update
thennala balakrishnan

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട.

Advertisment

 തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു.

പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

 നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്