തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ജീവനക്കാർ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാർ.
അമ്പലമുക്കിലെ ഓഫീസിൽ വച്ച് അഹാന കൃഷ്ണയാണ് ജീവനക്കാരോട് സംസാരിക്കുന്നത്.
ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ മൂന്ന് വനിതാ ജീവക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
ക്യു ആർ കോഡ് മാറ്റിയെന്ന് ജീവനക്കാർ സമ്മതിക്കുന്നുണ്ട്. ആഗസ്ത് മുതൽ പണം തട്ടിയെന്നാണ് വീഡിയോയിൽ ജീവനക്കാർ പറയുന്നത്.
4000 രൂപ വരെ എടുത്തെന്ന് ജീവനക്കാരില്‍ ഒരാള്‍ ഈ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്.
സിന്ധു കൃഷ്ണകുമാറും ദിയയുടെ ഭര്‍ത്താവും വിഡിയോയില്‍ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്.