വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിൽ നിന്നും വിദ്യാർഥിക്കടക്കം ഷോക്കേറ്റതിൽ വനംവകുപ്പിനോ സർക്കാറിനോ പങ്കില്ല. പ്രതികരണവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ

അപകടം നടന്നത് ഖേദകരമാണ്. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ചിലർ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത്. 

New Update
sasindran

തിരുവനന്തപുരം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. 

Advertisment

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിൽ നിന്നാണ് വിദ്യാർഥിക്കടക്കം ഷോക്കേറ്റതെന്നും വനംവകുപ്പിനോ സർക്കാറിനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. 


അപകടം നടന്നത് ഖേദകരമാണ്. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ചിലർ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത്. 


സംഭവം അന്വേഷിക്കുമെന്നും വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വ്യക്തി കാട്ടിയ നിയമലംഘനത്തിന് വനംവകുപ്പിനെ പഴി പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. 


വനം വകുപ്പ് ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കാറില്ല സോളാർ ഫെൻസിങ് മാത്രമേ സ്ഥാപിക്കാറുള്ളൂ. വഴിക്കടവ് പഞ്ചായത്ത് കാട്ടു പന്നികളെ നിയന്ത്രിക്കാൻ എന്ത് നടപടികൾ സ്വീകരിച്ചു എന്ന് പരിശോധിക്കണം. 


പല പഞ്ചായത്തുകളും വനം വകുപ്പുമായി സഹകരിക്കുന്നില്ല. വനം വകുപ്പിന്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ അതും പരിശോധിക്കും. ‌‌നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.