തിരുവനന്തപുരം: തട്ടിക്കൊണ്ടു പോകൽ കേസിൽ ജി.കൃഷ്ണകുമാറിനെതിരെ എഫ്ഐആറിൽ കൂടുതൽ വെളിപ്പെടുത്തലുകൾ.
പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
കൃഷ്ണകുമാർ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്ഐആറിലുണ്ട്. എന്നാൽ ആരോപണങ്ങൾ കൃഷ്ണകുമാർ നിഷേധിച്ചു.
ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് കൊണ്ടുവരട്ടെയെന്നും പണം തട്ടിയതിന് പിന്നിൽ വലിയ സംഘം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
നാല് പെൺ മക്കളെ വളർത്തിക്കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ താനത് സന്തോഷത്തോടുകൂടിയാണ് നടത്തുന്നത്.
തങ്ങളുടെ ഭാഗത്ത് ന്യായമാണെന്ന് കേരള പൊതുസമൂഹത്തിന് പത്രമാധ്യമങ്ങളിലൂടെ മനസ്സിലായി.
ബാങ്ക് സ്റ്റേറ്റ്മെന്‍റ് എടുത്താൽ പണം ട്രാൻസാക്ഷൻ നടത്തിയതിന്റെ തെളിവുകൾ ലഭിക്കും. എഫ്ഐആർ ഇങ്ങനെ ഇടണമെങ്കിൽ പൊലീസിന് എന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നിരിക്കാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.