തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്.
ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് പൊലീസ് കത്ത് നൽകി.
ജീവനക്കാർ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്ണകുമാർ ഇന്നലെ പുറത്തുവിട്ടിരുന്നു.