തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ശസ്ത്ര ക്രിയകൾ മാറ്റിവച്ചു.
നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകളും മാറ്റിവെച്ചു. കരാറടിസ്ഥാനത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഉപകരണങ്ങൾ ലഭ്യതകുറവാണ് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ മാറ്റിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.
ശസ്ത്രക്കിയകൾ മുടങ്ങിയതിനാൽ തിരുവനന്തപുരം ശ്രീ ചിത്രയിൽ അടിയന്തര യോഗം വിളിച്ച് ഡയറക്ടർ. വിവിധ വകുപ്പ് മേധാവികളുമായി നാളെ രാവിലെ ചർച്ച നടത്തും.
ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ട് വർഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. ഔദ്യോഗിക ചാനൽ വഴി അല്ലാതെ ഉപകരണങ്ങൾ വാങ്ങില്ലെന്ന പിടിവാശിയാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.
നാളെ മുതൽ തീയതി നൽകിയിരുന്ന രോഗികളോട് ശസ്ത്രക്രിയ മാറ്റിവച്ച കാര്യം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ മാറ്റിവെച്ച ശസ്ത്രക്രിയ എന്ന് നടക്കും എന്ന കാര്യത്തിൽ ആശുപത്രി അധികൃതർക്കും വ്യക്തതയില്ല.