തിരുവനന്തപുരം: ചരക്കുകപ്പൽ തീപിടിത്തത്തിൽ 50 കണ്ടെയനറുകൾ കടലിൽ വീണതായി മന്ത്രി വി.എൻ വാസവൻ വെളിപ്പെടുത്തി. കപ്പലിനു തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി വ്യക്തമാക്കി.
എന്തുകൊണ്ടാണ് തീപിടത്തമുണ്ടായതെന്ന കാര്യത്തിൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുകയാണ്. 40 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് ആദ്യം ലഭിച്ച വിവരം.
കേന്ദ്ര മന്ത്രായലത്തിന്റെ കീഴിലാണ് തുടർദൗത്യങ്ങൾ. പാരിസ്ഥിതിക പ്രശ്‌നങ്ങൾ, മത്സ്യബന്ധന പ്രശ്‌നങ്ങൾ എന്നിവയാണ് സംസ്ഥാനം നോക്കുന്നതെന്നും മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി.
ഉൾക്കടലിൽ നടക്കുന്ന അപകടങ്ങളിൽ കേസ് എടുക്കുന്നത് ഷിപ്പിങ് മന്ത്രാലയമാണ്. സംസ്ഥാനത്തിന് ഉണ്ടായ നഷ്ടങ്ങൾ ക്ലെയിം ചെയ്ത് വാങ്ങാനുള്ള നടപടികൾ സംസ്ഥാനത്തിന്റേതാണ്.