തിരുവനന്തപുരം: കുറച്ച് ദിവസത്തിനു ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ജൂണ്‍ 10 മുതൽ 13 വരെ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ജൂൺ 13 ഓടെ മഴ കേരളം മുഴുവൻ വ്യാപിക്കും.
ജൂണ്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.
ജൂണ്‍ 11ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മുന്നറിയിപ്പുണ്ട്.
ജൂണ്‍ 12ന് കോഴിക്കോട്, പാലക്കാട്, തൃശൂർ, ഏറണാകുളം ജില്ലകളിൽ തിരുവനന്തപുരം കാലാവസ്ഥാ നിലയം ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.
13 ന് മലപ്പുറം മുതൽ കേരളത്തിന്റെ വടക്കൻ ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതര ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു. ഇതു പ്രകാരം വെള്ളിയാഴ്ചയോടെ പരക്കെ മഴ സംസ്ഥാനത്ത് ലഭിക്കുമെന്നു കണക്കാക്കുന്നു.