നാളെ മുതല്‍ മഴ ശക്തമാകും. കണ്ണൂരും കാസര്‍കോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശം

New Update
holiday

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 

Advertisment

ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശം. സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കം നടത്തരുത് എന്നും ജില്ലാ കലക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. 

കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്,ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 

അതിതീവ്ര മഴ മലവെള്ളപ്പാച്ചില്‍,മിന്നല്‍ പ്രളയം,ഉരുള്‍പൊട്ടല്‍,നഗരങ്ങളിലെ വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.

Advertisment