തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു.
ഡല്‍ഹി - തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിലാണ് ലാന്‍ഡിങ്ങിനിടെ പക്ഷി ഇടിച്ചത്. 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്.
സുരക്ഷിതമായ ലാന്‍ഡ് ചെയ്തശേഷം പൈലറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ കേടുപാടില്ലെങ്കിലും വിശദ പരിശോധന ആവശ്യമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് ഇന്നുളള മടക്കയാത്ര റദ്ദാക്കി.
യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ വിശദമായ പരിശോധനക്ക് ശേഷം വിമാനം ഡല്‍ഹിക്ക് തിരിക്കും.