തിരുവനന്തപുരം: ബിജെപിയിൽ മുൻ സംസ്ഥാന പ്രസിഡന്റുമാർക്ക് വിലക്ക്. മുൻ സംസ്ഥാന പ്രസിഡന്റുമാരെ ഒഴിവാക്കി ബിജെപി സംസ്ഥാന സമിതി യോഗം ചേർന്നു.
കെ. സുരേന്ദ്രൻ, വി. മുരളീധരൻ, സി.കെ പത്മനാഭൻ തുടങ്ങിയവർക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണമില്ല.
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം മുതർന്ന നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു.