തിരുവന്തപുരം: ലഹരി കേസില്‍ അറസ്റ്റിലായ സിപിഐ പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
എംഡിഎംഎ കേസില്‍ അറസ്റ്റിലായ സിപിഐ തിരുവനന്തപുരം പാളയം ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണചന്ദ്രനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
9 ഗ്രാം എംഡി എം എയുമായി കൃഷ്ണചന്ദ്രനെയും കൂട്ടുപ്രതിയെയും പിടികൂടിയിരുന്നു. പ്രധാനപ്പെട്ട ചുമതലകള്‍ ഒന്നും കൃഷ്ണചന്ദ്രന് ഇല്ലെന്ന് സിപിഐ വിശദീകരണം.
സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയതെന്നാണ് സിപിഐ ഔദ്യേഗികമായി അറിയിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയത്.