തിരുവനന്തപുരത്ത് 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്. 56കാരൻ അറസ്റ്റിൽ

ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പെൺകുട്ടിയുടെ മൊഴിയിൽ ആര്യനാട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

New Update
rape attempt

തിരുവനന്തപുരം: തിരുവനന്തപുരത്ത് 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 56കാരൻ അറസ്റ്റിൽ.തിരുവനന്തപുരം ആര്യനാട്ടിലാണ് കേസിനാസ്പദമായ സംഭവംനടന്നത്. ആര്യനാട് അന്തിയറ സ്വദേശി ഇൻവാസ് ആണ് അറസ്റ്റിലായത്. 

Advertisment

ഇക്കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു.  

പിന്നീട് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ് എന്ന് കണ്ടെത്തുകയായിരുന്നു. 

ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പെൺകുട്ടിയുടെ മൊഴിയിൽ ആര്യനാട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment