തിരുവനന്തപുരം: സ്‌കൂളുകളിൽ അക്കാദമിക്, അക്കാദമിക് ഇതര കാര്യങ്ങളിൽ എന്തു ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഇന്ന കാര്യം ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നാൽ, സർക്കാർ തീരുമാനങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അതു ചർച്ച ചെയ്യാൻ തയ്യാറാണ്.
ബോധപൂർവം വർഗീയ നിറം നൽകി മതനിരപേക്ഷതയ്‌ക്ക് യോജിക്കാത്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ അംഗീകരിക്കില്ല. സൂംബ നൃത്തത്തിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളെ ആക്ഷേപിക്കുംവിധമുള്ള വിവാദമാണ് ഉണ്ടായിട്ടുള്ളത്.
കായിക താരങ്ങളുടെ ഡ്രസ് കോഡ് തീരുമാനിക്കാൻ അവരുടെ അസോസിയേഷൻ ഉണ്ട്. സ്‌കൂൾ യൂണിഫോം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പിടിഎ ആണ്.
വേറെ ആരെങ്കിലും ആജ്ഞാപിച്ചാൽ അതൊന്നും നടപ്പാക്കാൻ പോകുന്നില്ല. സൂംബയുടെ പേരിൽ കായിക രംഗത്ത് പ്രവർത്തിക്കുന്നവരെയാകെ ആക്ഷേപിച്ചിരിക്കുകയാണ്.
മോശം പരാമർശം നടത്തിയവർ അതു പിൻവലിച്ച് മാപ്പ് പറയണം. രാജ്‌ഭവനിലെ സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ല.
ഗവർണറാണ് പ്രോട്ടോക്കോൾ ലംഘനവും ഭരണഘടന ലംഘനവും നടത്തിയത്. ആർഎസ്എസിന്റെ രണ്ട് പ്രധാന നേതാക്കൾ രാജ്ഭവനിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി മെന്നും മന്ത്രി പറഞ്ഞു.