ബിജെപി കോർകമ്മിറ്റി യോഗം തിരുവനന്തപുരത്ത്. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പ്

നിലമ്പൂരിൽ 53 വോട്ട് കൂടിയെങ്കിലും ആദ്യം മത്സരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചതിലടക്കം പാർട്ടിയിൽ അമർഷമുണ്ട്.

New Update
bjp Untitledmuk

തിരുവനന്തപുരം: ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുന:സംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്.

Advertisment

കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന യോഗത്തിൽ വി. മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതിൽ വിവാദമുണ്ട്.

പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. 

യുവമോർച്ച-മഹിളാമോർച്ച ഭാരവാഹികളെ കണ്ടെത്താൻ കഴിഞ്ഞ ദിവസം തൃശൂരിൽ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ടാലന്റ് ഹണ്ട് നടത്തിയതിലും ഒരു വിഭാഗത്തിന് അമർഷമുണ്ട്.

മുരളീധര പക്ഷം പ്രശ്നങ്ങൾ യോഗത്തിൽ ഉന്നയിക്കാനിടയുണ്ട്.

നിലമ്പൂരിൽ 53 വോട്ട് കൂടിയെങ്കിലും ആദ്യം മത്സരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചതിലടക്കം പാർട്ടിയിൽ അമർഷമുണ്ട്.

Advertisment