തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരായ ആരോപണത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചതിൽ തൃപ്തിയെന്ന് ഡോ.ഹാരിസ് ചിറക്കല്‍.
അന്വേഷണസംഘം എത്രയും വേഗം റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേഷന്റെ ബാലപാഠം എന്താണെന്ന് പോലും അറിയാത്ത ആളുകളെയാണ് സൂപ്രണ്ടായും പ്രിൻസിപ്പലായും നിയോഗിക്കുന്നതെന്നും ഡോ.ഹാരിസ് പറഞ്ഞു.
'പ്രശ്നം അടിയന്തരമായി പരിഹരിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് തന്നോട് പറഞ്ഞു.
എല്ലാ കാര്യങ്ങളും അന്വേഷിച്ച് പരിഹരിക്കാമെന്ന് വിദഗ്ധസമിതി ഉറപ്പുനൽകി.
മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെയും പ്രിൻസിപ്പലിനെതിരെയും അന്വേഷണം നടത്തണമെന്ന് ആഗ്രഹം തനിക്കില്ല.
അവരും സിസ്റ്റത്തിന്റെ ഭാഗമാണ്.മാറ്റിവെച്ച ശസ്ത്രക്രിയ രോഗികൾ വാർഡിൽ കാത്തിരിക്കുകയാണ്'.
ഉപകരണങ്ങൾ ഇന്ന് എത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഡോ.ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.