തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ് എന്ന് മന്ത്രിയായി കാലുകുത്തിയോ അന്ന് വകുപ്പ് അനാരോഗ്യമായെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.
വീണയുടെ രാജി എഴുതി വാങ്ങി വാർത്ത വായിക്കാൻ വിടണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ തെരഞ്ഞെടുപ്പിലും ജനം നിങ്ങൾക്കെതിരെ വിധി എഴുതിക്കൊണ്ടിരിക്കുന്നു.
മുഖ്യമന്ത്രിക്ക് അസുഖം വന്നപ്പോൾ പോയത് മെഡിക്കൽ കോളജിലേക്ക് അല്ല അമേരിക്കയിലേക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യമന്ത്രി ഒരു വനിത ആയതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഉടുതുണിയില്ലാത്ത മനുഷ്യൻ നടുറോഡിൽ നിൽക്കുന്ന അവസ്ഥയാണ് സർക്കാരിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.