വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കല്‍ സംഘം. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല

രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍ അല്ലെന്ന് വിദഗ്ധസംഘം അറിയിച്ചു.

New Update
v s achuthanandan

തിരുവന്തപുരം: വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം. സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഘമാണ് ആരോഗ്യനില വിലയിരുത്തിയത്.

Advertisment

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍ അല്ലെന്ന് വിദഗ്ധസംഘം അറിയിച്ചു.


നിലവില്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് അച്യുതാനന്ദന്റെ ചികിത്സ. 


വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകന്‍ അരുണ്‍ കുമാര്‍ അറിയിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും വൃക്കയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Advertisment