വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല

വിഎസിന്റെ ആരോഗ്യനില തീര്‍ത്തും മോശമാണെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

New Update
images(699)

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.

Advertisment

 ശ്വാസകോശത്തില്‍ അണുബാധയുണ്ടായ വി.എസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.

രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍ ആയിട്ടില്ല. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും വി.എസിന് നല്‍കുന്നുണ്ട്.

വിഎസിന്റെ ആരോഗ്യനില തീര്‍ത്തും മോശമാണെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് 101 വയസ്സുകാരനായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Advertisment