തദ്ദേശത്തിരഞ്ഞെടുപ്പ് ചർച്ചകൾ തകൃതി. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ യോഗം ഇന്ന്. ലക്ഷ്യം 70 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഭരണം. വസ്തുതാ വിരുദ്ധ വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആവശ്യമുയരുന്നു

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ അടക്കമുള്ള കോർപ്പറേഷനുകൾ എൽ.ഡി.എഫ് ഭരിക്കുമ്പോൾ കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫാണ് ഭരിക്കുന്നത്.

New Update
images(747)

തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കാൻ സംസ്ഥാനത്തെ കോൺഗ്രസിന്റെ നേതൃയോഗം ഇന്ന് ചേരും.

Advertisment

കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ യോഗമാണ് ഇന്ന് ഇന്ദിരാഭവനിൽ ചേരുന്നത്.

സംസ്ഥാനത്തെ 70 ശതമാനം തദ്ദേശസ്ഥാപനങ്ങളിലും ഭരണം പിടിക്കണമെന്നും പ്രധാന കോർപ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും തിരിച്ചു പിടിക്കണമെന്നുമാണ് പാർട്ടി തീരുമാനം. 

നിലവിൽ 14ൽ 11 ജില്ലാ പഞ്ചായത്തുകളും ഇടത് മുന്നണിക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലാ പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പവും, മലപ്പുറം, എറണാകുളും, വയനാട് ജില്ലകളിൽ യു.ഡി.എഫുമാണ് ഭരണത്തിലുള്ളത്. 


തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ അടക്കമുള്ള കോർപ്പറേഷനുകൾ എൽ.ഡി.എഫ് ഭരിക്കുമ്പോൾ കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫാണ് ഭരിക്കുന്നത്.

സംസ്ഥാനത്ത് നിലവിലുള്ള ഭരണവിരുദ്ധവികാരം പരാമാവധി തദ്ദേശത്തിരഞ്ഞെടുപ്പിൽ മുതാലാക്കാനാണ് യു.ഡി.എഫ് തീരുമാനം.

തലസ്ഥാനത്തടക്കമുള്ള കോർപ്പറേഷനുകൾ തിരിച്ചുപിടിക്കാനും തന്ത്രങ്ജൾ ആവിഷ്‌ക്കരിക്കും.

നിലവിൽ തിരുവനന്തപുരം- കെ.മുരളീധരൻ, കൊല്ലം -വി.എസ് ശിവകുമാർ, എറണാകുളം- വി.ഡി സതീശൻ, തൃശ്ശൂർ- റോജി.എം. ജോൺ, കണ്ണൂർ- കെ.സുധാകരൻ എന്നിവർക്കാണ് ചുമതല നൽകിയിട്ടുള്ളത്. 

കാലങ്ങളായി സി.പി.എം ഭരിക്കുന്ന തലസ്ഥാന ജില്ലയിൽ ഇക്കുറി നേട്ടമുണ്ടാക്കണമെന്ന തീരുമാനത്തിലാണ് കോൺഗ്രസുള്ളത്.

അതിനുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിക്കാനും പാർട്ടി തയ്യാറെടുത്ത കഴിഞ്ഞു. 


തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ ബി.ജെ.പിയുടെ സാന്നിധ്യമടക്കം ഗൗരവമായി വിലയിരുത്താനാണ് പാർട്ടി തീരുമാനം. 


പല യു.ഡി.എഫ് വാർഡുകളും ശകെവിട്ടു പോകുന്നത് സ്ഥാനാർത്ഥി നിർണ്ണയം മുതലുള്ള പ്രശ്‌നങ്ങൾ കൊണ്ടാണെന്നും വാർഡുകളിലേക്ക് പ്രാദേശിക പ്രവർത്തകർ ഇറങ്ങാത്തത് കൊണ്ടാണെന്നും കോൺഗ്രസ് വിലയിരുത്തി കഴിഞ്ഞു.

ഉപരിപ്ലവമായ രപവർത്തനം കൊണ്ട് ഒന്നും നേടാനാവില്ലെന്ന കാര്യവും ചില ്രപാദേശിക നേതാക്കൾ നൽകുന്നുണ്ട്.

നിലവിൽ പാർട്ടി പുന:സംഘടന നടക്കാനിരിക്കെ ഡി.സി.സി തലത്തിലടക്കം മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

ഇതുകൊണ്ട് തന്നെ പൂർണ്ണതോതിലുള്ള തയ്യാറെടുപ്പുകൾ പുന:സംഘടനയ്ക്ക് ശേഷമാവും ആരംഭിക്കുക.


പഞ്ചായത്ത്- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് പ്രചാരണപ്രവർത്തനങ്ങളും തീരുമാനിക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക കൂടിയാലോചനകളാവും ഇന്ന് നടക്കുക. 


താഴേത്തട്ടിൽ സ്ഥാനാർത്ഥി നിർണ്ണയമടക്കമുള്ള കാര്യങ്ങളിൽ ഉണ്ടാവുന്ന അഭിപ്രായഭിന്നതകൾ വേഗത്തിൽ പരിഹരിക്കണമെന്നും ചേരിതിരിഞ്ഞ് നിൽക്കുന്നവർക്ക് നേതാക്കൾ പിന്തുണ നൽകരുതെന്നും കർശന നിർദ്ദേശം പാർട്ടി നൽകിയേക്കും.

പഞ്ചായത്തുകളിലെ പ്രവർത്തനങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വങ്ങൾ അതത് ബ്ലോക്ക് നേതൃത്വങ്ങൾക്കായിരിക്കും നൽകുക.

ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് പ്രവർത്തനങ്ങൾ ഡി.സി.സി തലത്തിൽ എകോപിപ്പിക്കാനും ആലോചനയുണ്ട്.

ബ്ലോക്ക് - ജില്ലാ തലങ്ങളിൽ പരിഹരിക്കപ്പെടാതിരിക്കുന്ന തർക്കങ്ങൾ മാത്രമായിരിക്കും കെ.പി.സി.സി ഇടപെടലുണ്ടാവുക.

ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം സംബന്ധിച്ചും മാനദണ്ഡങ്ങൾ രൂപീകരിച്ചേക്കും.


ഏതെങ്കിലും വിഭാഗങ്ങളുടെയും നേതാക്കളുടെയും മാത്രം പ്രതിനിധിയായി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് പകരം വിജയസാധ്യതയുള്ളവരെ രംഗത്തിറക്കി തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് താഴേത്തട്ടിൽ നിന്നും ഉയരുന്ന അഭിപ്രായം. 


അതുകൊണ്ട് തന്നെ മികച്ച രപവർത്തനം കാഴ്ച്ചവെയ്ക്കുന്നവർക്കാവും മറ്റ് മാനദണ്ഡങ്ങളില്ലാതെ സീറ്റ് നൽകുക.

സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ചെറുപ്പക്കാരെ കൂടുതൽ പരിഗണിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ജില്ലകളിൽ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശം വന്നേക്കും.

 ജില്ലാ നേതൃത്വങ്ജൾ തികഞ്ഞ അവധാനതയോടെ കാര്യങ്ങൾ നടത്തിയാൽ സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാനവുമെന്നും നിർദ്ദേശങ്ങൾ ഉയർന്നിട്ടുണ്ട്.

Advertisment