തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ചികിത്സാ ഉപകരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസിനെ വിമർശിച്ച് മുഖ്യമ്രന്തി രംഗത്തെത്തിയതിന് പിന്നാലെ വിമർശനവുമായി പാർട്ടി പത്രവും മന്ത്രിയും രംഗത്ത്.
ഡോ. ഹാരിസിന്റേത് തിരുത്തലല്ല തകർക്കലാണെന്ന രീതിയിലാണ് പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ വിമർശനം.
ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നാണ് ദേശാഭിമാനി മുഖ പ്രസംഗം വ്യക്തമാക്കുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടു. സർജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവമാണ് ഡോക്ടർ ചൂണ്ടിക്കാട്ടിയത്.
ഡോക്ടർ പറഞ്ഞതിന്റെ രത്‌ന ചുരുക്കം ഇതായിരുന്നെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെന്നും ഉന്നയിക്കപ്പെട്ട ഒറ്റപ്പെട്ട പ്രശ്‌നം പരിഹരിച്ചുവെന്നും മുഖ പ്രസംഗത്തിൽ പറയുന്നു.
എന്നിട്ടും സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ നീക്കം നടക്കുന്നുവെന്നാണ് പാർട്ടി പത്രത്തിന്റെ പരാതി.
എന്നാൽ ഒരുപടികൂടിക്കടന്ന് ഡോക്ടറുടെ പേരെടുത്ത് പറഞ്ഞാണ് മന്ത്രി സജി ചെറിയാന്റെ വിമർശനം. താൻ ഇരിക്കുന്ന പദവിക്ക് യോജിക്കുന്ന രീതിയിലല്ല ഡോ.ഹാരിസ് പ്രതികരിച്ചതെന്നും അത് തിരുത്തിയത് നന്നായെന്നുമാണ് മന്ത്രിയുടെ വിമർശനം.
എന്നാൽ താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്നും തനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരുമെന്നും ഹാരിസ് ചിറയ്ക്കലും വ്യക്തമാക്കി കഴിഞ്ഞു. താൻ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ല.
തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരും. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകും.
മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും എല്ലാ വഴിയും അടഞ്ഞപ്പോഴാണ് താൻ കാര്യങ്ങൾ തുറന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തെത്തി നിൽക്കേ പ്രതിപക്ഷത്തിന് ഡോക്ടറുടെ ആരോപണം എണ്ണ പകർന്നുവെന്ന വിലയിരുത്തലിലാണ് സി.പി.എമ്മുള്ളത്.
ഹാരിസിന്റെ അഭിപ്രായപ്രകടനം സംസ്ഥാനത്തിന്റെ തകർന്ന ആരോഗ്യമേഖലയുടെ നേർ ചിത്രമെന്ന രീതിയിലാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നത്.
പല സർക്കാർ ആശുപരതികളിലുമുള്ള അനാസ്ഥയും അടിസ്ഥാനസൗകര്യ വികസന അപര്യാപ്തതകളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയിരിക്കുന്നത്.
മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവിയുടെ തുറന്ന് പറച്ചിൽ സർക്കാരിന്റെ രപതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും പാർട്ടി വിലയിരുത്തന്നു.
എന്നാൽ വകുപ്പിനും തനിക്കുമുണ്ടായ രപതിചഛായ നഷ്ടം പരിഹരിക്കാൻ വീണ ജോർജ്ജ് അഭിമുഖങ്ങളിലൂടെയും മറ്റും കിണഞ്ഞു പരിശ്രമിക്കുകയാണ്.
വകുപ്പിനെതിരെ ആരേപണം ഉയർന്നിട്ടും മഖ്യമ്രന്തി ്രപതികരിച്ച ശേഷമാണ് മന്ത്രി സജി ചെറിയാനും പാർട്ടി പത്രവും ഇതിൽ പ്രതികരിച്ചത് എന്നതും യാഥാർത്ഥ്യമാണ്.
നിലവിൽ കടുത്ത ്രപതിച്ഛായ നഷ്ടമാണ് ഉണ്ടായതെന്നും േഡാക്ടർക്കെതിെര നടപടി വേണമെന്ന ആവശ്യവും ചിലർ ഉയർത്തിക്കഴിഞ്ഞുട്ടുണ്ട്.