തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ ദു:സ്ഥിതിയെപ്പറ്റി വിവരിച്ച് സോഷ്യൽ മീഡിയ കുറിപ്പിട്ട തലസ്ഥാന മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിക്ക് നടപടി നേരിടേണ്ടി വരുമെന്ന് സൂചന.
മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ പാർട്ടി മുഖപന്ത്രവും സംസ്ഥാന സെക്രട്ടറിയും മന്ത്രി സജി ചെറിയാനും അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
മുമ്പ് ഉത്തർ പ്രദേശിലെ യോഗി സർക്കാരിനെ വിമർശിച്ച കഫീൽഖാന്റെ അതേ ഗതിയാവുമോ ഹാരീസിനെന്നും ചോദ്യമുയർന്നു കഴിഞ്ഞു.
മുമ്പ് ഗോരഖ് പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഉണ്ടായ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് 68 കുട്ടികൾ മരിച്ച സംഭവം പുറത്തെത്തിച്ചത് ഡോ. കഫീൽ ഖാനായിരുന്നു.
ശിശുമരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്ര അദ്ദേഹത്തിന്റെ ഭാര്യ പൂർണിമ ശുക്ല എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ടുവന്ന കഫീൽഖാനും അഴിക്കുള്ളിലായി.
ബിആർഡി മെഡിക്കൽ കോളജിൽ എത്തുന്ന ഓക്‌സിജൻ സിലിണ്ടറുകൾ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുവിൽക്കുന്നവരുമായി ബന്ധമുണ്ടെന്ന് വരുത്തി തീർത്തായിരുന്നു ഉത്തർ പ്രദേശിലെ യോഗി സർക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഓക്‌സിജൻ ക്ഷാമമുണ്ടായതോടെ സ്വന്തം കൈയിൽ നിന്ന് പോലും പണംകൊടുത്ത് ഓക്‌സിജൻ സിലിണ്ടറുകൾ കഫീൽ ഖാൻ എത്തിച്ചത് കുറച്ചു കുഞ്ഞുങ്ങളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ ഉതകിയിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
എന്നാൽ ഓക്‌സിജൻ സിലിണ്ടറുകൾ സ്വന്തം ക്ലീനിക്കിലേക്ക് കഫീൽ ഖാൻ കടത്തിക്കൊണ്ടുപോയി എന്ന ആരോപണമാണ് അധികൃതർ അദ്ദേഹത്തിന് എതിരെ ഉന്നയിച്ചത്.
കൂടാതെ ബിആർഡി മെഡിക്കൽ കോളജിൽ എത്തുന്ന ഓക്‌സിജൻ സിലിണ്ടറുകൾ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചു വിൽക്കുന്നവരുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെ ശിശുരോഗ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് നീക്കിയ ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.
വലിയ വിവാദമായ സംഭവത്തിൽ യോഗി സർക്കാരിന്റെ ്രപതിച്ഛായയ്ക്ക് കനത്ത മങ്ങലേറ്റിരുന്നു.
സമാനമായി മെഡിക്കൽ കോളേജിലും സ്വകാര്യ സ്ഥാപനങ്ങളിൽ രോഗികളെ കൊണ്ട് പണമടപ്പിച്ചാണ് അടിയന്തിര ശസ്ത്രക്രിയകൾ ഡോ. ഹാരിസ് നടത്തിയിരുന്നതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുത്ത് അദ്ദേഹത്തെ കരുക്കുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്. എന്തായാലും തന്റെ നിലപാടിൽ നിന്ന് മാറാൻ തയ്യാറല്ലെന്ന് അദ്ദേഹം വീണ്ടം ആവർത്തിച്ചു കഴിഞ്ഞു.
മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നതിനെ പറ്റി അദ്ദേഹം തുറന്നടിച്ചിട്ടും പ്രിൻസിപ്പളും സൂപ്രണ്ടും അദ്ദേഹത്തിന്റെ വാദങ്ങൾ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
വലിയ കോളിളക്കമുഒണ്ടാക്കിയ വിമർശനങ്ങൾക്ക് പിന്നാലെ െഹെദരബാദനിൽ നിന്ന് ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തുകയും മുടങ്ജിക്കിടന്ന ശസ്ത്രക്രിയകൾ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.