'കേരളം കിടു സ്ഥലം, പോകാനേ തോന്നുന്നില്ല'. ബ്രിട്ടീഷ് യുദ്ധ വിമാനത്തെ പരസ്യമാക്കി കേരള ടൂറിസം. വീണിടം വിദ്യയാക്കുന്ന മാർക്കറ്റിങ് സ്ട്രാറ്റജി

കൂടെ ഫൈവ് സ്റ്റാര്‍ റേറ്റിങും.. യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസത്തിന്റെ പരസ്യത്തിലെടുത്താണ് വിനോദ സഞ്ചാര വകുപ്പ് കൈയ്യടിനേടിയിരിക്കുന്നത്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
images(764)

തിരുവനന്തപുരം: തിരുവനന്തപുരം: 'കേരളം അതിമനോഹരമായ സ്ഥലം..ഇവിടുന്ന് പോകാനേ തോന്നുന്നില്ല'...പറയുന്നത് വേറെയാരുമല്ല, സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35. 

Advertisment

കൂടെ ഫൈവ് സ്റ്റാര്‍ റേറ്റിങും.. യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസത്തിന്റെ പരസ്യത്തിലെടുത്താണ് വിനോദ സഞ്ചാര വകുപ്പ് കൈയ്യടിനേടിയിരിക്കുന്നത്. 


കേരള ടൂറിസം വകുപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരം​ഗംതീർത്തിരിക്കുന്നത്. 


''കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ച് പോകേണ്ട. തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു''. എന്ന് അഞ്ച് സ്റ്റാറുകളും കൊടുക്കുന്ന നിലയിലാണ് കേരള ടൂറിസം പങ്കുവച്ച പോസ്റ്ററില്‍ ഉള്ളത്. 

കേരള ടൂറിസം വകുപ്പിന്റെ പരസ്യത്തെ പിന്തുണച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. 


പോസ്റ്ററിന് കീഴില്‍ നിരവധി പേരാണ് രസകരമായ കമന്‍റുകള്‍ പങ്കുവെച്ചിരിക്കുന്നത്. 'ഇതാണ് വീണിടം വിദ്യയാക്കുന്ന മാർക്കറ്റിങ് സ്ട്രാറ്റജിയെന്നായിരുന്നു' ഒരു കമന്റ്.'


എന്തായാലും ആയി ഇനി ഓണം കൂടി വള്ളം കളിയും കണ്ടിട്ട് പോവാം','നമുക്ക് ഇത് മ്യൂസിയം ആക്കിയാലോ','ഒന്നും നടന്നില്ലെങ്കിൽ കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ഒന്ന് കാണിച്ചു നോക്കായിരുന്നു...!!!' ,'ഓണം കൂടി വള്ളം കളി കണ്ടിട്ട് പോകാമെന്നും ചിലര്‍ നിര്‍ദേശിക്കുന്നു. നോക്ക് കൂലി വാങ്ങാതെ വിടരുതെന്ന് പറയുന്നവരും കുറവല്ല.

അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ ജൂണ്‍ 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. 

അടിയന്തര ലാന്‍ഡിങ്ങിനിടെ ഉണ്ടായ യന്ത്രതകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം തിരുവനന്തപുരത്ത് തുടരുകയാണ്.

Advertisment