അന്താരാഷ്ട്ര ടൂറിസം ഡെസ്‌റ്റിനേഷനാകാൻ മൂന്നാർ. ഡിസംബറിൽ പ്രഖ്യാപനം. മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നാട്ടുകാർക്ക് തൊഴിൽ ലഭ്യമാക്കാനുമാണ്‌ പദ്ധതി

പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു.

New Update
images(790)

തിരുവനന്തപുരം: സഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാറിനെ ഡിസംബറിൽ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കും.

Advertisment

 പ്രാരംഭ പ്രവർത്തനങ്ങൾ വിനോദസഞ്ചാര വകുപ്പ്‌ ആരംഭിച്ചു. മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നാട്ടുകാർക്ക് തൊഴിൽ ലഭ്യമാക്കാനുമാണ്‌ പദ്ധതി.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക, കാർബൺ രഹിത ടൂറിസം നടപ്പാക്കുക, വനിതാ സ്ത്രീ സൗഹൃദ ടൂറിസം നടപ്പാക്കുക, ഗ്രാമാധിഷ്ഠിത വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.

പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.

കൈത്തൊഴിലുകൾ, കലകൾ, കരകൗശല വിദ്യ, നാടൻ ഭക്ഷണം തുടങ്ങിയവയുമായി കോർത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമാക്കും.

അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തും.ആർടി യൂണിറ്റ് പ്രതിനിധികൾ, കമ്മ്യൂണിറ്റി ടൂർ ലീഡർ, ഹോംസ്റ്റേകൾ, ഫാം/അഗ്രി ടൂറിസം, സർവീസ്ഡ് വില്ല, പാചകരീതി എന്നിവയിലുള്ള പരിശീലനവും നൽകും.

Advertisment