റേഷൻ കട വഴിയുള്ള മണ്ണെണ്ണ വിതരണം മുടങ്ങില്ലെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ

സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിൽ അനുവദിച്ച മണ്ണെണ്ണ വിഹിതത്തിൽ 75 ലോഡും രണ്ടാംപാദത്തിലെ ഏഴ്‌ലോഡും ഐഒസിയിൽനിന്ന്‌ മൊത്തവിതരണക്കാർ എടുത്തു.

New Update
images(801)

തിരുവനന്തപുരം: റേഷൻ കട വഴിയുള്ള മണ്ണെണ്ണ വിതരണം മുടങ്ങില്ലെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കടകളിൽ 678834 ലിറ്റർ മണ്ണെണ്ണ സ്‌റ്റോക്കുണ്ട്‌. 

Advertisment

സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിൽ അനുവദിച്ച മണ്ണെണ്ണ വിഹിതത്തിൽ 75 ലോഡും രണ്ടാംപാദത്തിലെ ഏഴ്‌ലോഡും ഐഒസിയിൽനിന്ന്‌ മൊത്തവിതരണക്കാർ എടുത്തു. 

വിതരണത്തിൽ ചിലപ്രയാസങ്ങളുണ്ട്‌. അതുമായി ബന്ധപ്പെട്ട്‌ മൊത്ത വിതരണക്കാരുടെ ഏഴിന്‌ യോഗം ചേരും. 

ആദ്യപാദത്തിൽ അനുവദിച്ച മുഴുവൻ മണ്ണെണ്ണയും ഏറ്റെടുക്കാൻ അനുവദിക്കണമെന്ന്‌ കേന്ദ്രമന്ത്രിയോട്‌ ആവശ്യപ്പെട്ടിരുന്നു. അനുകൂല പ്രതികരണമുണ്ടായെന്നും മന്ത്രി പറഞ്ഞു. 

Advertisment